SPECIAL STORY

ചന്ദ്രബോസും ഫഹദും പിന്നെ നിയമവും.

ചന്ദ്രബോസും ഫഹദും പിന്നെ നിയമവും.

ചന്ദ്രബോസും ഫഹദും പിന്നെ നിയമവും. --------------------------------------------------------------- നിസാമിനു കോടതി കടുത്ത ശിക്ഷ വിധിച്ചപ്പോൾ ചന്ദ്രബോസിന്റെ കുടുബത്തിന് നീതി ലഭിച്ചു എന്ന് സമൂഹവും മാധ്യമങ്ങളും വിലയിരുത്തി.നിസാം എന്ന മനുഷ്യമൃഗത്തിന് വധശിക്ഷ പോലും അധികമാവില്ല.അത്രയ്ക്കും വലിയ ക്രൂരതയാണ് ചന്ദ്രബോസ്‌ എന്ന പാവം മനുഷ്യനോടു ചെയ്തത്.ചോദ്യം ഇതാണ്,ഇനി എന്നാണു ഫഹദിന്റെ കുടുംബത്തിന്നു നീതി ലഭിക്കുക?ഫഹദിനെ മറന്നു പോയോ?ആ പേരു തന്നെ നമ്മുടെ പൊതു ബോധത്തിന്നും മാധ്യമ ശീലങ്ങൾക്കും എളുപ്പം മറക്കാൻ പാകത്തിൽ ഉള്ളതാണ്.കഴിഞ്ഞ ജൂലൈ മാസം സ്കൂളിൽ പോകുമ്പോൾ റോഡരികിൽ വെച്ച് വിജയൻ എന്ന ആർ.എസ്.എസ് ക്രിമിനൽ കഴുത്തറുത്തു കൊന്ന വികലാംഗനായ 9 വയസ്സുകാരൻ.എന്ത് കൊണ്ട് ഫഹദും കൊലയാളി വിജയനും നമ്മുക്ക് ചർച്ചകൾ ആവുന്നില്ല.ക്രൂരതയുടെ കാര്യത്തിൽ നിസാമിനു മുകളിലാണ് വിജയന്റെ സ്ഥാനം.ഓടാൻ പോലും വയ്യാത്ത പിഞ്ചു കുഞ്ഞിനെ അവന്റെ അതെ പ്രായമുള്ള കുട്ടികളുടെ മുന്നിലിട്ടാണ് ആ നരഭോജി കഴുത്തറുത്തത്‌. എന്തേ ഫഹദിന്റെ കുടുംബത്തിനു നീതി ലഭിക്കേണ്ടെ.ചന്ദ്രബോസ് വധ കേസിൽ ഉണ്ടായ ദ്രുതഗതിയിൽ ഉണ്ടായ നിയമ നടപടികൾ ഈ കേസിൽ ഉണ്ടാവാത്തത്‌ എന്ത് കൊണ്ട്?ആർ.എസ്.എസ്കാർ പ്രതികളായാൽ നിയമപ്രക്രിയക്ക് വേഗം കുറയുന്നത് എന്ത് കൊണ്ട്?മുസ്ലിം പേരുള്ളവർ പ്രതികാളാവുന്ന കേസുകളിൽ കാണിക്കുന്ന ശുഷ്കാന്തി എന്ത് കൊണ്ട് അവർ ഇരകളാവുന്ന കേസുകളിൽ പ്രൊസിക്യൂഷ്യനു ഇല്ലാതെ പോവുന്നു?കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു സമുദായതിന്നു നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടുന്നത് സമൂഹത്തിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ പറ്റി എന്തു കൊണ്ട് ഗൌരവത്തിലുള്ള ചർച്ചകൾ നടത്താൻ മുഖ്യധാര മാധ്യമങ്ങൾ തയ്യാറാവുന്നില്ല?ചന്ദ്രബോസ് വധകേസും,സൗമ്യ വധകേസും,ഒക്കെ നിരന്തരം ഫോളോ അപ്പ് നടത്തിയ മീഡിയ ഫഹദ് വധകേസിൽ കാണിക്കുന്ന ഇരട്ടത്താപ്പ് കേവലം യാദ്രിശ്ചികം എന്നു കരുതാൻ വയ്യ. കൊല്ലപ്പെട്ട ഫഹദ് സി.പി.എം പ്രവർത്തകന്റെ മകനാണ്. ആ പാർട്ടി പ്രവർത്തകനോടുള്ള വൈരാഗ്യമാണ് പ്രതിക്ക് കൊല ചെയ്യാനുള്ള പ്രേരണ.എന്നിട്ടും ആ പാർട്ടി കാര്യക്ഷമമായി കേസ് നടത്താൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.അഫ്ഘാനിൽ വെടിയേറ്റു എന്ന് പറഞ്ഞ മലാലയ്ക്ക് വേണ്ടി ഗ്രാമങ്ങൾ തോറും പൊതുയോഗങ്ങൾ നടത്തിയ പാർട്ടിയാണ് ഇത് എന്ന് കൂടി ഓർക്കുക ... .........(safeer Chengalai)