India Cafe

"രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍"......

'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക നാളെ (ചൊവ്വ) കോഴിക്കോട്: മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും മറവില്‍ അസഹിഷ്ണുത വളര്‍ത്തു ഛിദ്ര ശക്തികള്‍ക്കെതിരെ പൗരബോധമുണര്‍ത്താന്‍ എസ്.കെ.എസ്.എസ്.എഫ് ഒമ്പതാമത് മനുഷ്യജാലിക നാളെ (ചൊവ്വ) രാജ്യത്തിനകത്തും പുറത്തുമായി 40 കേന്ദ്രങ്ങളില്‍ നടക്കും. വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് റിപ്പബ്ലിക്ദിന സായാഹ്നത്തില്‍ ആയിരകണക്കിന് യുവജന വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ മനുഷ്യജാലിക തീര്‍ക്കുത്. സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിലും അയല്‍സംസ്ഥാനങ്ങളിലേയും സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കവൈത്ത്, ബഹറൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ തെരെഞ്ഞെടുക്കപെട്ട കേന്ദ്രങ്ങളിലുമാണ് പരിപാടി നടക്കുത്. രാജ്യത്തിന്റെ ഭരണഘടനയേയും വ്യവസ്ഥാപിത സംവിധാങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനാണ് ഭരണകൂട പിന്തുണയോടെ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ അതേമാര്‍ഗം അവലംഭിക്കുവരുടെ അവിവേകപരമായ നീക്കങ്ങള്‍ ആത്മഹത്യാപരമാണ്. ഭയത്തില്‍നിുള്ള മോചനം അവകാശപ്പെടുന്ന ഇത്തരക്കാര്‍ അരക്ഷിതാവസ്ഥ വളര്‍ത്താനാണ് ശ്രമിക്കുത്. റിപ്പബ്ലിക് ദിനത്തില്‍ വൈകീട്ട് 4 മണിക്ക് എല്ലാ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കും തുടര്‍ന്ന് ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവ നടക്കും. സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും വര്‍ത്താമാന ഇന്ത്യയില്‍ ഏറെ പ്രസക്തമായ സന്ദേശം കൈമാറുന്ന മനുഷ്യജാലിക വന്‍വിജയമാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും, ജന.സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ അഭ്യര്‍ത്തിച്ചു. #Skssf_Online

you may also want to read